തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്‍ട്ടി ജനറല്‍ ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്‍ അംഗീകരിച്ചു. മത്സരമില്ലാതെ കെ. സുധാകരന്‍ തന്നെ പ്രസിഡന്‍റായി തുടരാനാണ് നിലവിലെ ധാരണ. ഡല്‍ഹിയില്‍ നിന്നും സുധാകരന്‍റെയും ഭാരവാഹികളുടേയും പേര് സോണിയ ഗാന്ധി പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കെപ്പട്ട അംഗങ്ങളുടെ ആദ്യ ജനറല്‍ ബോഡിയോഗമാണ് ഇന്നലെ നടന്നത്. റിട്ടേണിംഗ് ഓഫീസര്‍ ജി. പരമേശ്വരയുടെ നേതൃത്വത്തിലായിരുന്നു യോഗം.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുത്ത ആദ്യ ജനറല്‍ ബോഡി യോഗമാണ് ചേര്‍ന്നത്. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്‍ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെടുന്ന ഒറ്റ വരി പ്രമേയമാണ് യോഗത്തില്‍ പാസ്സാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശന്‍, കെ.മുരളീധരന്‍, എം.എം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും.
അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്നലെ ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി.യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തി