കോഴിക്കോട്. : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ.ടി. ശേഖരന്‍ ചുമതലയേറ്റു. ന്യൂ ഡല്‍ഹി കേരള ഹൗസ്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായും കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും കേരള മീഡിയ അക്കാദമിയില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് കേരള കൗമുദി, മാധ്യമം, പ്രദീപം എന്നീ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അത്തോളി സ്വദേശിയാണ്.