കെ.കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ ഒമ്പത് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. മാര്‍ച്ച് 15നാണ് കവിത എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലാകുന്നത്.
പത്ത് ദിവസമായി കസ്റ്റഡിയിലായിരുന്ന കവിതയെ തുടര്‍ന്ന് കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് ഇഡി വ്യക്തമാക്കി. കവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്നും മറ്റ് പ്രതികള്‍ക്ക് ഒപ്പം വിശദമായി ചോദ്യം ചെയ്തുവെന്നും ഇഡി അറിയിച്ചു.
അതേസമയം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കവിത അപേക്ഷ നല്‍കി. മകന്‍റെ പരീക്ഷയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ കേസ് കെട്ടിചമച്ചതാണെന്ന് കോടതിയില്‍ ഹാജരാക്കവെ കവിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കവിത നേതാക്കള്‍ക്ക് നല്‍കിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കൂടിയായ കവിതയ്ക്കെതിരെ സാക്ഷിമൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നായിരുന്നു ഇഡി കഴിഞ്ഞ ദിവസം വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *