തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാര്‍ കൈയേറ്റംചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഡി.ജി.പി അനില്‍ കാന്തിന് കത്ത് നല്‍കി. ബജറ്റിലെ നികുതി വര്‍ധനക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായ കൊച്ചി കളമശ്ശേരിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു വനിത നേതാവ് മിവ ജോളിയെ അപമാനിച്ചുവെന്നാണ് പരാതി.സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പുരുഷ പൊലീസുകാര്‍ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തത്രെ.വനിതകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിച്ച പൊലീസുകാര്‍ക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.