കെ.എസ്. .എസ് @ 40 സമ്മാനപദ്ധതി മെഗാ നറുക്കെടുപ്പ് നടത്തി

Latest News

കോഴിക്കോട് സര്‍വോദയസംഘം കെ. എസ്.എസ് @ 40 സമ്മാനപദ്ധതി മെഗാനറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത ശേഷം പ്രദീപം ചീഫ് എഡിറ്റര്‍ ഡോ. എ.വി.പ്രകാശ് സംസാരിക്കുന്നു

കോഴിക്കോട്: കോഴിക്കോട് സര്‍വോദയസംഘം 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ കെ.എസ്. എസ്. @ 40 സമ്മാനപദ്ധതിയുടെ മെഗാ നറുക്കെടുപ്പ് പ്രദീപം ചീഫ് എഡിറ്റര്‍ ഡോ.എ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 50,000 രൂപ ഗിഫ്റ്റ് വൗച്ചര്‍.സമ്മാനം ലഭിച്ചത് കൂപ്പണ്‍ നമ്പര്‍ 2610. മലപ്പുറം ജില്ല. രണ്ടാം സമ്മാനം 25000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. സമ്മാനം ലഭിച്ചത് കൂപ്പണ്‍ നമ്പര്‍ 7911. കോഴിക്കോട് ജില്ല. മൂന്നാം സമ്മാനം 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. സമ്മാനം ലഭിച്ചത് കൂപ്പണ്‍ നമ്പര്‍ 3232. മലപ്പുറം ജില്ല. മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സര്‍വോദയസംഘം പ്രസിഡന്‍റ് കെ.കെ.മുരളീധരന്‍ അധ്യക്ഷതവഹിച്ചു.പി.വിശ്വന്‍,എം.കെ. അനന്തരാമന്‍, കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *