കോഴിക്കോട് : കെ.എസ്.എഫ്.ഇ കോഴിക്കോട് അര്‍ബന്‍ മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലില്‍ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പ ഉള്‍പ്പെടെ വിവിധ തരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാക്കും. കെ.എസ്.എഫ്.ഇ 52 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകള്‍ ആരംഭിക്കുന്നത്.ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി മേയര്‍ സി. പി മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി. മുഴിക്കല്‍ ഡിവിഷന് കൗണ്‍സിലര്‍ ഹമീദ് എം.പി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.