കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ നവംബര്‍ ഒമ്പതിന് സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് മുമ്പില്‍ മുസ്ലീംലീഗ് ധര്‍ണ സംഘടിപ്പിക്കും. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചതിന്‍റെ ഫലമായി ജനംദുരിതമനുഭവിക്കുമ്പോഴാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്‍റെ അധികഭാരം. നവംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് മുസ്ലീംലീഗ് പ്രതിഷേധം. പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധര്‍ണ്ണ.