തിരുവനന്തപുരം: അരുവിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അരുവിക്കര സ്വദേശികളും അയല്‍വാസികളുമായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.
വെള്ളനാട് നിന്നും കിഴക്കേക്കോട്ടയില്‍ പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ്. അരുവിക്കരയില്‍ നിന്നും വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കള്‍.
ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസില്‍ ചെന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം ബസ് സമീപത്തെ ഓടയിലേക്കു ചെരിഞ്ഞു. ബസിന്‍റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ബസിലെ രണ്ട് യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.