തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ദിവസവേതനക്കാര്‍, കാഷ്വല്‍ തൊഴിലാളികള്‍ എന്നിവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് ഉത്തരവിറങ്ങി.സി.എല്‍.ആര്‍ വിഭാഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് വര്‍ധിച്ചത്. നിലവിലിത് 430 രൂപയും 480 രൂപയുമാണ്. പരിഷ്കരണം ഇന്ന് മുതല്‍ നിലവില്‍ വരും.താല്‍ക്കാലിക ജീവനക്കാരില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്കും പുതുതായി ജോലിക്ക് കയറിയവര്‍ക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നല്‍കിയിരുന്നത്. അത് മാറ്റി സേവന കാലാവധി പരിഗണിച്ചാണ് വേതന പരിഷ്കരണം. പുതുതായി സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ക്ക് 550 രൂപ മുതലും സീനിയോറിറ്റിയുള്ളവര്‍ക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം ലഭിക്കും.
ജീവനക്കാരുടെ ഡ്യൂട്ടിയടക്കം സജീവ സേവന കാലയളവ് വേതന വര്‍ധനക്ക് കണക്കാക്കും. ബസ് കഴുകി വൃത്തിയാക്കുന്ന ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു.