കെ എസ് ആര്‍ ടി സിയില്‍ ഒറ്റത്തവണയായി ശമ്പളം നല്‍കും, സഹായിക്കാന്‍ സര്‍ക്കാര്‍, ഉന്നതതല യോഗത്തില്‍ തീരുമാനം

Top News

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കും. കെ.എസ്,ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ , ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ.എസ്.ആര്‍.ടി.സി എം.ഡി പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായവും ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള പണവും ഉറപ്പാക്കും. ഒരു നിശ്ചിത തീയതി വച്ച് മുഴുവന്‍ ശമ്പളവും നല്‍കുമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *