ന്യൂഡല്‍ഹി : വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീലില്‍ കെഎസ്ആര്‍ടിസി ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തരമായി കൂടിയ നിരക്ക് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. വിപണി വിലയ്ക്കാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് ഡീസല്‍ ലഭിക്കുന്നത്. എന്നാല്‍ ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെ പ്രതിദിനം ഉണ്ടാകുന്നത്.
അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാകും ഈ നില തുടര്‍ന്നാല്‍ വരുമെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരിക്കുന്നത്.
