തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാല്‍ ശമ്പളം കൊടുക്കാനാകില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കി. ഹൈദരാബാദിലുള്ള ധനമന്ത്രി തിരികെയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ താന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആന്‍റണി രാജു പറഞ്ഞു.
ബുധനാഴ്ച മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയ തിനെത്തുടര്‍ന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗതമന്ത്രി ഫോണ്‍ വഴി ആശയവിനിമയം നടത്തിയത്. കെഎസ്ആര്‍ടിസിയുടെ കൈവശംശമ്പളം നല്‍കാനുള്ള തുക എത്രയുണ്ടെന്ന് ആരാഞ്ഞിട്ടുണ്ട്. ബാക്കി തുകയ്ക്ക് സര്‍ക്കാര്‍ ഈട് നില്‍ക്കാനാണ് സാധ്യത. ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി സ്വയം മാര്‍ഗങ്ങള്‍ കണ്ടെത്തണം എന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു.എന്നാല്‍ പ്രതിസന്ധി ഗുരുതരമായ തോടെ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.