കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം കൊടുത്തേ മതിയാകൂവെന്ന് ഹൈക്കോടതി.3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി. പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.എട്ടു കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു.
ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത മുഴുവന്‍ തീര്‍ത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രഥമപരിഗണന ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിന് ആകണം. കെ.എസ്.ആര്‍.ടി.സി ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിനിടെജൂണ്‍ മാസം 22 ആയിട്ടും മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യു മുന്നറിയിപ്പ്നല്‍കി. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. .