കോഴിക്കോട്:കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) കോഴിക്കോട് പുതിയ അസറ്റ് റിക്കവറി ഓഫീസ് ആരംഭിക്കുന്നു. നാളെ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കും വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.വായ്പാനയം പരിഷ്കരിച്ച്, എം.എസ്എം.ഇ. കള്‍ക്കും അടിസ്ഥാന സൗകര്യ മേഖലയിലും നല്‍കുന്ന വായ്പകള്‍ വര്‍ദ്ധിപ്പിച്ച് അടുത്ത രണ്ട് വര്‍ഷം കൊണ്ട് വായ്പാ ആസ്തി 10000 കോടി രൂപയായി ഉയര്‍ത്താനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്. ഇതിനായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ കെ.എഫ്.സി.യുടെ ശാഖകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി നിലവിലുള്ള164 ശാഖകളെ എം.എസ്.എം.ഇ. ക്രെഡിറ്റ് ശാഖകളാക്കി മാറ്റുകയും, വലിയ വായ്പകള്‍ നല്‍കുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകള്‍ തിരുവനന്തപുരത്തും, എറണാകുളത്തും തുടങ്ങുവാനും തീരുമാനിച്ചു. ഇതോടൊപ്പം വായ്പാ തിരിച്ചടവ് കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനായി മൂന്ന് അസറ്റ് റിക്കവറി ശാഖകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ആദ്യ/ശാഖയാണ് കോഴിക്കോട് ആരംഭിക്കുന്നത്.