കൊച്ചി: പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലീം ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ പ്ലസ്ടൂ ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ മാനേജ്മെന്‍റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കെ.എം.ഷാജിക്കെതിരെയുള്ള ആരോപണം. സ്കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു.
കേസന്വേഷണവുമായി വിജിലന്‍സ് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അറസ്റ്റ് തടയണമെന്നാവശ്യപെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.