തിരുവനന്തപുരം : കെ. ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല ഷിബു അബ്രഹാമിന്.
ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാന്‍സ് ഓഫീസര്‍ ഷിബു അബ്രഹാമിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.