കെട്ടിടത്തില്‍നിന്നു താഴെ വീണ് ഹെഡ്നഴ്സിന് ഗുരുതരപരുക്ക്

Top News

തിരൂര്‍: മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ്നഴ്സിന് കെട്ടിടത്തില്‍നിന്നു താഴെ വീണ് ഗുരുതരപരുക്കേറ്റു. ചാലക്കുടി സ്വദേശി ടി.ജെ.മിനിയാണ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് അണ്ടര്‍ ഗ്രൗണ്ട് ഫ്ളോറിലേക്കു വീണത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്.
ആശുപത്രിയിലെ കാന്‍സര്‍ ചികിത്സ വാര്‍ഡ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന്‍റെ ഭാഗമായി നഴ്സിംഗ് സൂപ്രണ്ടിനും മറ്റൊരു നഴ്സിനുമൊപ്പം പരിശോധനയ്ക്കെത്തിയതായിരുന്നു. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വച്ചതാണ്. എന്നാല്‍ വാതിലിനപ്പുറം അണ്ടര്‍ ഗ്രൗണ്ട് ഫ്ലോറായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ മിനി എട്ട് മീറ്ററോളം താഴേക്കു വീഴുകയായിരുന്നു. പണി നടക്കുന്നതിന്‍റെ ഭാഗമായി ഇവിടെ മരം കൊണ്ടുള്ള പട്ടികകള്‍ കിടക്കുന്നുണ്ടായിരുന്നു.
വീണതോടെ ജീവനക്കാര്‍ മിനിയെ എടുത്ത് ജില്ലാ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കി. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *