ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ ഡോ.രാജശ്രീ എം.എസ് നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തളളി.
എന്നാല്‍ നിയമനം റദ്ദാക്കിയ വിധിയില്‍ രാജശ്രീയ്ക്ക് ഇതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജി തളളിയ ഉത്തരവില്‍ ജസ്റ്റിസ് എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. വി.സിയുടെ പെന്‍ഷന് രാജശ്രീയ്ക്ക് അര്‍ഹതയുണ്ടാകില്ല. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്താനുളള സര്‍ച്ച് കമ്മറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ചട്ടംഅനുസരിച്ച് ആവശ്യമില്ലെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
വിധിയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന ഡോ.രാജശ്രീയുടെ ആവശ്യവും കോടതി തളളി. വി.സി നിയമനത്തിനുളള സെലക്ഷന്‍ കമ്മിറ്റിയില്‍ തെറ്റായ നടപടിയുണ്ടായെങ്കില്‍ അതിന് താന്‍ ഇരയായതാണെന്നാണ് ഹര്‍ജിയില്‍ ഡോ.രാജശ്രീ ചൂണ്ടിക്കാട്ടിയത്. നിയമനം റദ്ദാക്കിയ വിധി വന്നതോടെ താന്‍ വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും സമൂഹത്തിന്‍റെ മുന്നിലും അപമാനിതയായെന്നായിരുന്നു ഹര്‍ജിയില്‍ ഡോ.രാജശ്രീ പറഞ്ഞിരുന്നത്. അതേസമയം വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.