കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

Latest News

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പണിമുടക്കു തുടങ്ങി . ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണകക്ഷി സംഘടനയായ എഐടിയുസി, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കില്‍ പങ്കെടുക്കുക. അതേസമയം, സിപിഎം സംഘടനയായ സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *