തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരനെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് വിളിപ്പിക്കുകയായിരുന്നു. വിവാദപ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു
ബിജു പ്രഭാകരന്റെ പരസ്യപ്രസ്താവനയ്ക്കെതിരേ സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസിയില്‍ പുതിയ പോര്‍മുഖം തുറന്നത്.
എന്നാല്‍, ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുമ്പോഴും തന്റെ നിലപാടിലുറച്ചു നില്‍ക്കുകയാണ് ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ആക്ഷേപം കൊണ്ടത് കാട്ടുകള്ളന്മാര്ക്കാണെന്നും ബിജു പ്രഭാകര്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഞായറാഴ്ച നടത്തിയ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
കുറച്ചുപേര്‍ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത്. താന്‍ സ്നേഹിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് ഞാന്‍ തുറന്നുകാട്ടിയത്. ഇവരാണ് കെഎസ്ആര്‍ടിസിയുടെ ശാപം. മുന്‍പുള്ള എംഡിമാരെ മാറ്റാന്‍ ശ്രമം നടത്തിയതും ഇവരാണ് അദ്ദേഹം പറഞ്ഞു.