തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങുന്നതില്‍ നിരന്തരമായി ഇടപെടാന്‍ സര്‍ക്കാരിനു പരിമിതികള്‍ ഉണ്ടെന്നു മന്ത്രി കെ.എന്‍ ബാലഗോപാല്‍.കെഎസ്ആര്‍ടിസിയും കുടുംബശ്രീ മിഷനും ചേര്‍ന്നു ആരംഭിക്കുന്ന ഫുഡ്സ് ഓണ്‍ വീല്‍ പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഗാരിജ് വളപ്പില്‍ ആരംഭിച്ച പിങ്ക് കഫേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ആയതില്‍ ജീവനക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഡിസംബറില്‍ സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്കു നല്‍കിയതായും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
പ്രവര്‍ത്തനരഹിതമായ കെഎസ്ആര്‍ടിസി ബസിലാണു നിലവില്‍ ഭക്ഷണശാല രൂപകല്‍പന ചെയ്തിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവിയില്‍ പുഴുങ്ങിയ ഭക്ഷണ സാധനങ്ങളാണു കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ കൊല്ലത്തിന്‍റെ തനതു രുചികള്‍ ആയ അഷ്ടമുടി കായലിലെ മത്സ്യ വിഭവങ്ങളും കഫേയില്‍ ലഭ്യമാക്കുമെന്നും കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. നീരാവില്‍ വാര്‍ഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പ് ആയ കായല്‍ക്കൂട്ടാണ് പിങ്ക് കഫേയുടെ നടത്തിപ്പുകാര്‍
