ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ അഭാവം മൂലം ബസ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നതു തിരിച്ചടിയാവുന്നു.
ഇതു മൂലം വരുമാനത്തില്‍ കാര്യമായ നഷ്ടം ഉണ്ടാകുന്നു. ദക്ഷിണമേഖലയില്‍ ഇന്നലെ 150ലധികം സര്‍വീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്.ലാഭകരമായ സര്‍വീസുകളുടെ പട്ടികയില്‍പ്പെടുന്ന എ, ബി വിഭാഗങ്ങളില്‍പ്പെട്ട സര്‍വീസുകളും മുടങ്ങി .
എന്നാല്‍, ലാഭകരമല്ലാത്ത സര്‍വീസുകള്‍ അയച്ചതായും കണ്ടെത്തി. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നു ദക്ഷിണ മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികൃതര്‍ക്കു നിര്‍ദേശം നല്കി.ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാരെകൊണ്ട് നിര്‍ബന്ധമായും 20 ഫിസിക്കല്‍ ഡ്യൂട്ടി ചെയ്യിക്കണം. 2019ല്‍ ഓപ്പറേറ്റ് ചെയ്തിരുന്നതും എ, ബി, പൂളില്‍പ്പെടുന്നതുമായ ഷെഡ്യൂളുകള്‍ യാതൊരു കാരണവശാലും റദ്ദാക്കരുത്. യൂണിറ്റുകളില്‍ പ്രതിദിനം അവലോകന യോഗം ചേര്‍ന്ന് അടുത്ത ദിവസത്തെ ഷെഡ്യൂളുകള്‍ നടത്തുന്നതിനു തയാറെടുപ്പുകള്‍ നടത്തണം. ലഭ്യമായ ജീവനക്കാരെ പരമാവധി പ്രയോജനപെടു ത്തി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തണം. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ആ ഷെഡ്യൂളുകള്‍ ജീവനക്കാര്‍ അധികമുള്ള ഡിപ്പോകളിലേയ്ക്കു മാറ്റുമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.