കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

Top News

കോട്ടയം : കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഭവത്തില്‍ നിലപാട് അറിയിച്ച് നടന്‍ ഫഹദ് ഫാസില്‍. താന്‍ കുട്ടികള്‍ക്കൊപ്പമാണ് എന്ന് താരം.പുതിയ ചിത്രം തങ്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഫഹദ്. സിനിമയിലെ പ്രമുഖരില്‍ പലരും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിരുന്നില്ല. അതിനിടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫഹദ് രംഗത്തെത്തിയത്.
എല്ലാം ഉടനെ തീര്‍പ്പാക്കി കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശങ്കര്‍ മോഹന്‍ രാജിവച്ചത്. എന്നാല്‍ ചെയര്‍മാന്‍റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ചനിലപാടില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.
ശങ്കര്‍ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്‍റെ പ്രതികരണവും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *