കൃഷ്ണായനം 2023 ശ്രദ്ധേയമായി

Top News

ഊരള്ളൂര്‍:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഹരിമുരളി ബാലഗോകുലം ഊരള്ളൂരിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൃഷ്ണായനം 2023 ശ്രദ്ധേയമായി.
പ്രശ്സ്ത കലാകാരനും എന്‍സി ആര്‍ടിഅസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ. മധു ഭരതാഞ്ജലി ഉദ്ഘാടനം ചെയ്തു. മയില്‍പ്പീലി മാസിക എഡിറ്റര്‍ സി. കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ശ്രീജിത്ത് എടവന അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ പ്രഭാരി ബാബു നങ്ങാരടി സംസാരിച്ചു. എം.കെ.രാഗീഷ് സ്വാഗതവും ഇ.കെ.ലിജേഷ് നന്ദിയും പറഞ്ഞു.വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നടത്തിയ ഓപ്പണ്‍ കാന്‍വാസ് (ചിത്രകാരന്‍മാരുടെ കൂട്ടായ്മ ) പ്രശസ്തര്‍ക്കൊപ്പം നിരവധി പ്രാദേശിക ചിത്രകാരന്‍മാരും തങ്ങളുടെ ചിത്രങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം നല്‍കി. വിവിധ മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സാംസ്കാരിക സദസിലും, ചിത്രരചനയിലുംക്വിസ് മത്സരത്തിലും നിരവധി പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *