കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടെന്ന് സൂചന

Top News

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കല്‍ മൂതലയിലാണ് ഒരു കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത്. തിങ്കളാഴ്ച്ച മൂന്നരയ്ക്ക് പള്ളിക്കല്‍ മൂതല റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം. റോഡില്‍ ഒറ്റയ്ക്ക് നിന്നിരുന്ന ഒരു കുട്ടിയുടെ അടുത്ത് എത്തിയപ്പോള്‍ കാര്‍ വേഗത കുറയ്ക്കുന്നതും മറ്റ് വണ്ടിയും ആളുകളും വരുന്നത് കണ്ടപ്പോള്‍ വേഗതകൂട്ടി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മുന്നോട്ട് പോയ വണ്ടി വീണ്ടും തിരിച്ചു വരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുന്‍പാണ് ഈ സംഭവം. കുട്ടികളുള്ള സ്ഥലത്ത് എത്തുമ്പോള്‍ സംഘം വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്നുണ്ട്. കുട്ടികളാണോ സംഘത്തിന്‍റെ ലക്ഷ്യം എന്നും സംശയം ഉണ്ട്.താന്നിവിളയില്‍ നിന്ന് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബിഗേലിന്‍റെ മൊഴിയില്‍ രണ്ട് സ്ത്രീകളെ

Leave a Reply

Your email address will not be published. Required fields are marked *