ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വനമേഖലയുള്ള സംസ്ഥാനം മധ്യപ്രദേശാണെന്ന് ദേശീയ വനം സര്‍വേ റിപ്പോര്‍ട്ട്.
രാജ്യത്തെ വന,വൃക്ഷ സമ്ബത്ത് വിലയിരുത്തുന്നതിനുവേണ്ടി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021’ലാണ് ഇക്കര്യം. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അരുണാചല്‍പ്രദേശ്, ഛത്തീസ്ഘട്ട്,
ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 2017ലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്ബോള്‍ 2019 ല്‍ മധ്യപ്രദേശില്‍ 69.49 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 77,482 ചതുരശ്ര കിലോമീറ്റര്‍ വനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ 11 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ച് 77,493 ചതുരശ്ര കിലോമീറ്ററായി.
