കോഴിക്കോട്: കൂടത്തായ് കേസിന്‍റെ വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇന്ന് മുതല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്.ദൃശ്യമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തന്‍റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്.ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായ് കേസിന്‍റെവിചാരണാ വേളയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കേസിന്‍റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്.കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. ഇതിനിടെയാണ് ജോളി പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. നിലവില്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടര്‍ച്ചയായി സാക്ഷി വിസ്താരം നടക്കും.