ബൈരാംപൂര്‍ : പഞ്ചാബില്‍ കുഴല്‍കിണറില്‍ വീണ ആറു വയസ്സുകാരന്‍ മരിച്ചു.പഞ്ചബിലെ ബൈറാംപുര്‍ ഖൈല ബുലന്ദ ഗ്രാമത്തിലാണ് സംഭവം.ഒമ്പതു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ മരിച്ചു.വയലില്‍ കളിക്കുന്നതിനിടയിലാണ് റിതിക് റോഷന്‍ എന്ന ബാലനെ തെരുവു നായ്ക്കള്‍ ആക്രമിക്കാന്‍ വന്നത്. ഭയന്നോടിയ കുട്ടി ചണച്ചാക്ക് കൊണ്ട് മൂടിയിട്ട കുഴല്‍ക്കിണറ്റിലേക്ക് വീഴുകയായിരുന്നു.