കുറ്റ്യാടി ചുരത്തില്‍ ലോറി നിയന്ത്രണംവിട്ടു;
അപകടം ഒഴിവാക്കിയത് ഡ്രൈവറുടെ മനഃസാന്നിധ്യം

Latest News

കുറ്റ്യാടി: കുറ്റ്യാടിപക്രന്തളം ചുരം റൂട്ടില്‍ പൂതംപാറ പള്ളിക്കവലയില്‍ ലോറി നിയന്ത്രണംവിട്ടു. ഡ്രൈവറുടെ മനഃസാന്നിധ്യം കാരണം വന്‍അപകടം ഒഴിവായി.മൈസൂരുവില്‍നിന്ന് ചരക്കു കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് ചുരം ഇറങ്ങി വരുന്നതിനിടയില്‍ നിയന്ത്രണംവിട്ടത്. വാഹനത്തിരക്കുള്ള റോഡില്‍നിന്ന് ഡ്രൈവര്‍ ഉടന്‍ പള്ളിക്കവലിയിലെേ പാക്കറ്റ് റോഡിലെ കയറ്റത്തിലേക്ക് വണ്ടി ഇടിച്ചു കയറ്റി.ഈ സമയം താഴെനിന്ന് നിരവധി വാഹനങ്ങള്‍ വരുന്നുണ്ടായിരുന്നു. ലോറി കയറ്റത്തില്‍നിന്ന് പിറകോട്ട് വയനാട് റോഡിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്‍ഭാഗം കുത്തി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചുരം റോഡില്‍ തിരക്കേറിയതോടെ അപകടം പതിവായിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് ഒരുദിവസം നാല് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. അറ്റകുറ്റപ്പണി നടത്താത്തതിനാലും അശാസ്ത്രീയമായി നിര്‍മിച്ച മുടിപ്പിന്‍ വളവുകളായതിനാലും അപകടം ഏറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *