കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ – മുണ്ടുപാലം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂരില്‍ ബി.ജെ.പി പ്രതിഷേധ സായാഹ്ന ധര്‍ണ്ണനടത്തി. ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനപ്പെട്ട ഈ റോഡ് മുപ്പത് വര്‍ഷമായി വീതികൂട്ടാതെ ഡ്രെയിനേജ് സംവിധാനമില്ലാതെ തുടരുന്നു.ജനങ്ങളോടുള്ള പെരുവയല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വെല്ലുവിളിയായിട്ടെ ഇതിനെ കാണാന്‍ കഴിയു.ഈ റോഡിന്‍റെ വികസനത്തിനായി 25 കോടി വകയിരുത്തിയത് നടപ്പിലാക്കാന്‍ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണന്ന് സജീവന്‍ ആരോപിച്ചു.ഏരിയ പ്രസിഡന്‍റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഒളവണ്ണ മണ്ഡലം പ്രസിഡന്‍റ് കെ. നിത്യാനന്ദന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി കെ.ടി,വിബിന്‍, മണ്ഡലം വൈസ് പ്രസിഡന്‍റ് എം.പുഷ്പാകരന്‍, ട്രഷറര്‍ രാജീവ് ചാത്തമ്പത്ത്, ഏരിയ ജനറല്‍ സെകട്ടറി വിജയ്, വൈസ് പ്രസിഡന്‍റ് ഇ.എം.പ്രേമരാജന്‍, യുവമോര്‍ച്ച ഏരിയ പ്രസിഡന്‍റ് വിഷ്ണുനാഥ് എന്നിവര്‍ സംസാരിച്ചു.