തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി സജി ചെറിയാന്‍.മുന്‍വിധിയോടുകൂടി സംസാരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ കഴിയില്ല. എന്നാല്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട്, കേസുമായി ബന്ധപ്പെട്ട് ആരോക്കെ ചോദ്യം ചെയ്യപ്പെട്ടു എന്നതില്‍ നിന്ന് വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു. കേസിന്‍റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ക്യാബിനെറ്റില്‍ ചര്‍ച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടിന് തുടര്‍ച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാന്‍ സാധിക്കില്ലെന്നും സജി ചെറിയാന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വകുപ്പിലേക്കെത്തി. ഉടന്‍ തന്നെ തന്‍റെ നേതൃത്വത്തില്‍ രണ്ട് മീറ്റിംഗുകള്‍ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റില്‍ പോകണമോ, നിയമസഭയില്‍ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണെന്ന് ഉറപ്പു നല്‍കുന്നുവെന്നും സജി ചെറിയാന്‍ വ്യകതമാക്കി.