കുമാര സ്വാമി മുഖ്യമന്ത്രിയാവുമെന്ന് എച്ച്. ഡി ദേവഗൗഡ

Top News

മംഗളൂരു:ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാര സ്വാമി കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.
ദേവഗൗഡ പറഞ്ഞു.സൂറത്ത്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ ഗൗഡ.
കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ നടപ്പാക്കിയ വികസന,ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ മനസ്സിലാക്കി വോട്ട് ചെയ്യും. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പദ്ധതികള്‍ നടപ്പാക്കുന്നതാണ് കുമാരസ്വാമി ശൈലി. താന്‍ കാര്യങ്ങള്‍ പെരുപ്പിച്ചു പറയുകയല്ല, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയ രാജ്യത്തെ ഏക സംസ്ഥാനമായി കര്‍ണാടക മാറിയത് കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോഴാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ത്രീപക്ഷ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ലമെന്‍റിന് മുമ്ബാകെയുള്ള വനിത സംവരണം നടപ്പാക്കുകയാണെന്ന് ഗൗഡ പറഞ്ഞു.
മംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ 2013ല്‍ എം.എല്‍.എ ആയിരുന്ന ബി.എ. മുഹ്യുദ്ദീന്‍ ബാവക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നിഷേധിച്ചത് അനീതിയാണ്. അത് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയാക്കിയത്. തീര ദേശത്തിന്‍റെ മണ്ണിലും മനസ്സിലും ജെ.ഡി.എസ് ഉണ്ട്. മൂന്ന് എംഎല്‍എമാരും അഞ്ച് ജില്ല പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടിക്ക് ഉണ്ടായിരുന്നതായി ഗൗഡ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *