കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

Top News

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു.
ശൗര്യ എന്ന് പേരിട്ട ചീറ്റയാണ് ഇന്നലെ ചത്തത്. ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം 10 ആയി.
ഇന്നലെ രാവിലെയാണ് ചീറ്റകളിലൊന്നിന് അസ്വസ്ഥതകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചീറ്റക്ക് ചികിത്സ നല്‍കിയെങ്കിലും വൈകീട്ടോടെ ജീവന്‍ വെടിഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് പ്രൊജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഇതില്‍ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ 10 എണ്ണമാണ് ചത്തത്. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.

Leave a Reply

Your email address will not be published. Required fields are marked *