കൂത്തുപറമ്പ്: ദൂരദേശങ്ങളില്‍നിന്നും നഗരത്തിലെത്തുന്ന വനിതകള്‍ക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം. നഗരസഭ സ്ഥാപിക്കുന്ന ഷീ ലോഡ്ജ് പ്രവര്‍ത്തന സജ്ജമായി. 65 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഷീ ലോഡ്ജിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.കൂത്തുപറമ്പ് പട്ടണത്തിലും സമീപപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നേരത്തെ നഗരസഭ സ്ഥാപിച്ച വനിതാ ഹോസ്റ്റല്‍ ഏറെ ആശ്വാസമാണ്. നിരവധി പേരാണ് വനിതാ ഹോസ്റ്റലിനെ ആശ്രയിക്കുന്നത്.
വനിതാ ഹോസ്റ്റലിനോടനുബന്ധിച്ചാണ് നഗരസഭ ഷീ ലോഡ്ജ് പദ്ധതിക്കും തുടക്കമിട്ടിട്ടുള്ളത്. കുറഞ്ഞ ചെലലവില്‍ സുരക്ഷിത താമസം ഒരുക്കുകയെന്നതാണ് പ്രത്യേകത.
ഇതര ജില്ലകളില്‍നിന്നടക്കം എത്തി കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലും ജോലിചെയ്യുന്ന വനിതകള്‍ നിരവധിയാണ്. ഷീ ലോഡ്ജ് ഉദ്ഘാടനംചെയ്യുന്നതോടെ ഇവര്‍ക്ക് വലിയ ആശ്വാസമാകും.