തൃശ്ശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്സ് വിഭാഗം അനുമതി നല്‍കി. കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കുന്നതിന് മുന്നോടിയായി അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുരങ്കത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി പാറപൊട്ടി ക്കേണ്ടതുണ്ട്. ഇതിനായുള്ള പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. ആദ്യ തുരങ്കത്തില്‍ നല്‍കിയ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലും നല്‍കിയിട്ടുണ്ട്.നവജാത ശിശുവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി നീതുവിനെ സഹായിച്ച ആള്‍ പിടിയില്‍; നീതു ഹോട്ടലില്‍ മുറിയെടുത്തത് ചികിത്സക്കെന്ന പേരില്‍ തുരങ്കത്തില്‍ തീ പിടിത്തമുണ്ടാകുന്ന സാഹചര്യത്തില്‍ വെള്ളവും ആവശ്യ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. ഇരുപത്തിനാലു മണിക്കൂറും ഈ സംവിധാനങ്ങള്‍ ഉണ്ടാകും. മാത്രമല്ല, വിഷവായു പുറത്തു കളയുവാനുള്ള ഫാനുകളും വെളിച്ചത്തിനുള്ള സംവിധാനങ്ങളും മറ്റ് അവശ്യ സുരക്ഷാ സംവിധാനങ്ങളുമെല്ലാം തുരംഗത്തിലുണ്ട്. 972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ രണ്ടാം തുരങ്കവും തുറന്നു നല്‍കും.