കുതിരാനില്‍ നിര്‍മാണത്തിനിടെ
പാറ ഇടിഞ്ഞുവീണു

Kerala

തൃശൂര്‍: കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു. തുരങ്ക മുഖത്തെ മണ്ണ് നീക്കം ചെയ്യുമ്ബോഴാണ് പാറ താഴേയ്ക്ക് പതിച്ച് അപകടമുണ്ടായത്. ഒരു തുരങ്കത്തിന്‍റെ ഇരുമ്പ് പാളികള്‍ വച്ച് കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. തുരങ്കത്തിനകത്ത് വെളിച്ചമെത്തിക്കാന്‍ സ്ഥാപിച്ച ലൈറ്റുകള്‍ക്കും വയറുകള്‍ക്കും കേട് പറ്റിയിട്ടുമുണ്ട്.
കുതിരാനില്‍ സരക്ഷാവീഴ്ചകളുണ്ടെന്നും അത് പരിഹരിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രതാപന്‍ കത്തയക്കുകയും ചെയ്തു. ജനുവരി 31 ന് മുന്‍പ് കുതിരാന്‍ തുരങ്കം തുറക്കുമെന്ന് പ്രതീക്ഷയില്ല. മുഖ്യമന്ത്രി കേന്ദ്രവുമായി ചര്‍ച്ച നടത്തണം. തുരങ്കം പണി വൈകുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രതാപന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *