വാഷിങ്ടണ്: കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യാന് ഫൈസറിന് അന്തിമാനുമതി നല്കി യു.എസ്. അഞ്ച് മുതല്‍ 11 വയസ് വരെയുള്ളവര്ക്കാവും വാക്സിന് നല്കുക.
നേരത്തെ യു.എസ് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വാക്സിന് അംഗീകാരം നല്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള് സെന്‍റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്ഡ് പ്രിവേന്‍റഷനും വാക്സിന് അംഗീകാരം നല്കിയിരിക്കുകയാണ്. 2.8 കോടി കുട്ടികള്‍ക്ക് വാക്സിന് നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്ക്ക് നല്കുന്നതിനായി ആവശ്യത്തിന് വാക്സിന് സ്റ്റോക്കുണ്ട്. അന്തിമാനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വാക്സിന് അയച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ചയോടെ വാക്സിനേഷന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നവംബര് എട്ടോടെ പൂര്‍ണമായ രീതിയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.