തിരുവനന്തപുരം: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് ആരംഭിച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. 2007ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്സിന് നല്കുക.
ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനെടുക്കാനെത്തുന്ന കുട്ടികളോട് കൃത്യമായി ആരോഗ്യവിവരങ്ങള് ചോദിച്ചു മനസ്സിലാക്കിയശേഷമാണ് വാക്സിനെടുക്കുന്നത്. അതിന് ശേഷം അര മണിക്കൂര്‍ ഒബ്സര്‍വേഷന്‍ ഇരുത്തിയ ശേഷമാണ് അവരെ പോകാന് അനുവദിക്കുന്നത്.
കുട്ടികളുടെ വാക്സിനേഷന്‍ സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വന്തമായോ മാതാപിതാക്കളുടെ അക്കൗണ്ട് വഴിയോ രജിസ്ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കാത്തവരെ അതത് സ്കൂളുകള്‍ സഹായിക്കും. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അഞ്ച് ലക്ഷം കോവാക്സിന് ഡോസ് കേന്ദ്രത്തില്‍നിന്നുംലഭിച്ചുവെന്നും തിങ്കളാഴ്ച ഒന്നര ലക്ഷത്തിലധികം ഡോസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.