കുടുംബവാഴ്ച
ജനാധിപത്യത്തിന്‍റെ ശത്രു: മോദി

Kerala

ന്യൂഡല്‍ഹി: കുടുംബവാഴ്ചയാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ യൂത്ത് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബപ്പേരിനെ ആധാരമാക്കി തെരഞ്ഞെടുപ്പ് വിജയിക്കുന്ന കാലം കഴിഞ്ഞു. എന്നിട്ടും ഈ കുടുംബവാഴ്ചയുടെ അസ്വാസ്ഥ്യം ഇപ്പോഴും മാറിയിട്ടില്ല. രാഷ്ട്രീയ കുടുംബവാഴ്ച രാജ്യത്തെ മുന്നോട്ടു നയിക്കുകയെന്നതിന് പകരം സ്വയവും ആ കുടുംബത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. ഇതാണ് ഇന്ത്യയിലെ സാമൂഹിക അഴിമതിയുടെ സുപ്രധാനമായ കാര്യമെന്നും മോദി പറഞ്ഞു. അഴിമതി പൈതൃകമായിരിക്കുന്ന ആളുകളുടെ അഴിമതി ജനങ്ങള്‍ക്ക് ഭാരമായി മാറി. കുടുംബബന്ധങ്ങള്‍ക്കുപരിയായി രാജ്യം സത്യസന്ധതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മികച്ച പ്രവര്‍ത്തനത്തില്‍ മാത്രമേ കാര്യമുള്ളുവെന്നു സ്ഥാനാര്‍ഥികള്‍ക്കും മനസിലായി. കുടുംബവാഴ്ചാ സംവിധാനത്തിന്‍റെ വേരറക്കാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. യുവാക്കളോട് രാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി അവരുടെ വരവ് കുടുംബവാഴ്ചാ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഉറപ്പുനല്‍കി.
രാജ്യത്തെ യുവജനങ്ങളോട് നിസ്വാര്‍ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മറ്റേതൊരു മേഖലയിലേതും പോലെ അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വലിയ മാധ്യമമാണ് രാഷ്ട്രീയവും. അതുകൊണ്ട് യുവാക്കളുടെ സാന്നിധ്യം രാഷ്ട്രീ യത്തില്‍ ഏറ്റവും നിര്‍ണായകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സത്യസന്ധരായ ആളുകള്‍ക്ക് സേവനത്തിനും, ധര്‍മനീതിയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയമെന്ന പഴയ മനോഗതികളെ മാറ്റുന്നതിനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി യുവജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. സത്യസന്ധതയും പ്രകടനവുമാണ് ഇന്ന് ഈ കാലഘട്ടത്തിന്‍റെ അനിവാര്യത.
നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് അനിവാര്യമാണ്. അതിന് നിങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുക. സ്വാമി വിവേകാനന്ദനില്‍ നിങ്ങള്‍ക്ക് മഹാനായ ഒരു മാര്‍ഗദര്‍ശനമുണ്ട്. അദ്ദേഹത്തിന്‍റെ പ്രചോദനത്തിലൂടെ നമ്മുടെ യുവജനങ്ങള്‍രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ രാജ്യം ശക്തിെ

Leave a Reply

Your email address will not be published. Required fields are marked *