കുടുംബകോടതി ജഡ്ജി ബിജു മേനോന്‍ അന്തരിച്ചു

Latest News

തിരുവനന്തപുരം: തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ബിജു മേനോന്‍ (53) അന്തരിച്ചു.ഇരിങ്ങാലക്കുട സ്വദേശിയായ ബിജു മേനോന്‍2000 ല്‍ മുന്‍സിഫ് മജിസ്ട്രേറ്റായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. 2011ല്‍ സബ് ജഡ്ജിയായി പ്രമോഷന്‍ ലഭിച്ചു.കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചിരുന്നു. 2016 ലാണ് ജില്ലാ ജഡ്ജിയായി നിയമിതനാകുന്നത്. തിരുവനന്തപുരം കുടുംബകോടതി ജഡ്ജിയായിരിക്കെ യാണ് അന്ത്യം.ഭാര്യ :സന്ധ്യ (ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.എസ്.കെ.ചാല, തിരുവനന്തപുരം) മക്കള്‍: ഋഷികേശ്( നാലാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥി) നീരജ( പ്ലസ് ടു പൂര്‍ത്തിയാക്കി.ആര്യസെന്‍ട്രല്‍ സ്കൂള്‍ പട്ടം) സംസ്കാരം ഇരിങ്ങാലക്കുട കുടുംബവീട്ടുവളപ്പില്‍ ഇന്നു രാവിലെ 11ന്.

Leave a Reply

Your email address will not be published. Required fields are marked *