തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ.എസ്.ഇ.ബി ട്രാന്‍സ്ഫോമര്‍ റോഡിലേക്കു വീണു. ഇതുവഴി സഞ്ചരിക്കുകയായിരുന്ന കാര്‍ യാത്രികര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാന്‍സ്ഫോര്‍മര്‍ മറിഞ്ഞുവീണത്. വെള്ളം കടത്തിവിട്ടപ്പോള്‍ പൈപ്പ് പൊട്ടുകയും തുടര്‍ന്ന് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിര്‍ന്ന് ട്രാന്‍സ്ഫോമര്‍ നിലം പതിക്കുകയുമായിരുന്നു. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി ട്രാന്‍സ്ഫോമര്‍ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. പൂഴിമണ്ണില്‍ സ്ഥാപിച്ചതിനാലാണ് ട്രാന്‍സ്ഫോമര്‍ വീണതെന്ന് നാട്ടുകാര്‍ ആരോപിച്ചു.