.അമ്മയും കാമുകനും അറസ്റ്റില്‍
ചെന്നൈ: ചെന്നൈയില്‍ രണ്ടര വയസ്സുകാരന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകന്‍ മണികണ്ഠനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവന്യ. മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്‍റെ മരണം കൊലപാതകമാണെന്ന കണ്ടെത്തിയത്.