കീവില്‍ നിന്ന് മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി

Top News

വാഴ്സോ: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് വരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്.
വിദ്യാര്‍ഥിയെ പാതിവഴിയില്‍ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിര്‍ത്തിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയില്‍ എത്തിച്ചു. ചില വിദ്യാര്‍ഥികള്‍ വാഴ്സോയില്‍ തന്നെ തുടരാനാണു തീരുമാനിച്ചത്. അവര്‍ പോളണ്ടില്‍ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ് പ്രതിരോധ മന്ത്രാലയം.അതേസമയം, യുക്രെയ്ന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ആക്രമണം ശക്തമാകുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ മേഖലയില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെര്‍ണീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തില്‍ തകര്‍ന്നു. യുക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *