യുക്രൈനില്‍ ഏറ്റമുട്ടല്‍ ശക്തമായി തുടരുന്നു
കീവ്: യുക്രൈനില്‍ ഏറ്റമുട്ടല്‍ ശക്തമായി തുടരുകയാണ്. റഷ്യ പോരാട്ടം ശക്തമാക്കിയെങ്കിലും ഈ രണ്ട് വന്‍നഗരങ്ങളിലും യുക്രൈന്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണ്. പുലരുവോളം ഇവിടെ ഉഗ്രസ്ഫോടനങ്ങള്‍ നടന്നതായായാണ് റിപ്പോര്‍ട്ട്. തുടരെയുള്ള സ്ഫോടനശബ്ദം കേട്ടുകൊണ്ടിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കീവ് ഏറെക്കുറേ ശാന്തമാണ് എന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്. കീവ് മേയര്‍ തന്നെ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. പക്ഷെ, ഇവിടെ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തെരുവിലെ ശക്തമായ ചെറുത്തുനില്‍പ്പിനുശേഷം റഷ്യന്‍ സേന ഖാര്‍ക്കിവില്‍ നിന്ന് പിന്‍വാങ്ങി എന്നായിരുന്നു ഗവര്‍ണര്‍ ഒലേഹ് സിന്യഹുബോവ പറഞ്ഞത്. യുക്രൈന്‍ സേന ശത്രുവിനെ പൂര്‍ണമായും തുരത്തിയെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തിന്‍റെ അവകാശവാദം. ഇവിടെ അതിശക്തമായ ഏറ്റുമുട്ടലാണ് ഇരു സൈനവും തമ്മിലുണ്ടായതെന്ന് ബങ്കറില്‍ കഴിയുന്ന നഗരവാസികള്‍ പറഞ്ഞു. ഈ ഏറ്റുമുട്ടലില്‍ അറുപത് വയസായ ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ്. ബെലറൂസില്‍ റഷ്യയ്ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നല്‍കി.
ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. കൂടാതെ 2035 വരെ ലൂക്കാഷെങ്കോയ്ക്ക് അധികാരത്തില്‍ തുടരുകയും ചെയ്യാം.യുക്രൈനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ആണവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. നാറ്റോ പ്രകോപിപ്പിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും പുടിന്‍ പറഞ്ഞിരുന്നു.2019ലെ ഏറ്റവും അഴിമതിക്കാരായ ലോക നേതാക്കളില്‍ ഒന്നാം സ്ഥാനമാണ് ബെലറൂസ് പ്രസിഡന്‍റ് ലൂക്കാഷെങ്കോയ്ക്കുള്ളത്.
അധികാരം മുഴുവന്‍ സ്വന്തം വസതിയില്‍ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയെന്ന അപഖ്യാതിയും ലൂക്കാഷെങ്കോയ്ക്കുണ്ട്. കുടിയേറ്റക്കാര്‍ക്ക് പുറമെ സ്വന്തം ജനതയോട് കൂടി മോശമായി പെരുമാറിയ ചരിത്രനാണ് ലൂക്കാഷെങ്കോയ്ക്കുള്ളത്.അതിനിടെ ബെലറൂസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ബെലറൂസില്‍ റഷ്യയും യുക്രെയ്ന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി