കൊടിയത്തൂര്‍ : ഡിസംബര്‍ 24 ന് ചേന്ദമംഗല്ലൂരില്‍ നടക്കുന്ന എട്ടാമത് കീരന്‍തൊടിക കുടുംബ സംഗമത്തിന്‍റെ മുന്നോടിയായി യൂത്ത് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ കുടുംബാംഗങ്ങള്‍ക്കായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്, ബാഡ്മിന്‍റണ്‍ , കമ്പവലി , മ്യൂസിക്ക് ചെയര്‍ എന്നീ ഇനങ്ങളിലാണ് കുടുംബാംഗങ്ങള്‍ പരസ്പരം മാറ്റുരച്ചത്. മീറ്റ് തലശ്ശേരി പ്രിന്‍സിപ്പള്‍ ഡിസ്ട്രിക് &സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് അരീക്കോട് ഓറിയന്‍റെല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി.മുനീബ് റഹ്മാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ടി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.അബ്ദുറഷീദ്, കെ.ടി. മെഹബൂബ്, കെ.ടി. ഹാഷിം.കെ.ടി, അബ്ദുല്‍ ഹമീദ്, കെ.ടി. ബഷീര്‍ ഹാജി, കെ.ടി. സല്‍മാന്‍ , കെടി. നജീബ്, കെ.ടി. സദറുദ്ദീന്‍, എം.പി.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സിസ്റ്റേഴ്സ് വിംഗ് കണ്‍വീനര്‍ കെ.പി. ആയിശ സ്വാഗതവും കെ.ടി. നിഷാദ് നന്ദിയും പറഞ്ഞു.
