കിസാന്‍ എക്സ്പോ 2021 തിരുവനന്തപുരത്ത് ഡിസംബര്‍ 22 മുതല്‍ നടക്കും

Top News

തിരുവനന്തപുരം: കിസാന്‍ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും എക്സിക്യൂട്ടീവ് നോളജ് ലൈന്‍സും വിവിധ കര്‍ഷക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കിസാന്‍ ദിനാഘോഷവും പ്രദര്‍ശനവും ഡിസംബര്‍ 22 നും 23 നും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും.
കിസാന്‍ എക്സ്പോയുടെ ലോഗോ പ്രകാശനം ഡെയറി ഡെവലപ്മെന്‍റ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
കൃഷി സംബന്ധമായ നൂതന ആശയങ്ങളും പദ്ധതികളും, സാങ്കേതിക അറിവുകളും കിസാന്‍ എക്സ്പോയുടെ ഭാഗമായി വിദഗ്ധര്‍ പങ്കുവയ്ക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ഉല്‍പ്പന്ന സേവന പ്രദര്‍ശനം, ബയേഴ്സ് സെല്ലേഴ്സ് മീറ്റിംഗ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക സ്കീമുകളുടെ പരിചയപ്പെടുത്തല്‍ തുടങ്ങി വിവിധ പരിപാടികളും നടക്കും.
കാര്‍ഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരെയും, കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാന്‍ എക്സ്പോയുടെ വേദിയില്‍ ആദരിക്കും. പ്രവേശനം സൗജന്യമാണ്.
സെമിനാറുകളിലും എക്സിബിഷനിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9947733339, 9995139933 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *