കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്‍റെ നിര്‍മാണോദ്ഘാടനം 12ന്

Top News

മട്ടന്നൂര്‍: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്‍റെ നിര്‍മാണോദ്ഘാടനം 12ന് നടക്കും. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഉദ്ഘാടനത്തിനായി സംഘാടക സമിതി രുപീകരിച്ചു. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റേയും ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റേയും തറക്കല്ലിടീല്‍ 12ന് രാവിലെ 8.30ന് വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. 110 കെവി സബ് സ്റ്റേഷന്‍റെ തറക്കല്ലിടല്‍ ഓണ്‍ ലൈനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉദ്ഘാടനം നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗം കെ.കെ. ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. അനില്‍ കുമാര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, എന്‍.വി. ചന്ദ്രബാബു, കെ.വി. ജയചന്ദ്രന്‍, കെ.പി. രമേശന്‍, ഡി. മുനീര്‍, രാജന്‍ പുതുക്കുടി എന്നിവര്‍ പങ്കെടുത്തു.

അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റേയും ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റേയും തറക്കല്ലിടീല്‍ 12ന് രാവിലെ 8.30ന് വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. 110 കെവി സബ് സ്റ്റേഷന്‍റെ തറക്കല്ലിടല്‍ ഓണ്‍ ലൈനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉദ്ഘാടനം നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. യോഗം കെ.കെ. ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മിനി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. അനില്‍ കുമാര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, എന്‍.വി. ചന്ദ്രബാബു, കെ.വി. ജയചന്ദ്രന്‍, കെ.പി. രമേശന്‍, ഡി. മുനീര്‍, രാജന്‍ പുതുക്കുടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *