അങ്ങാടിപ്പുറം : പരിയാപുരത്ത് കിണറുകളില്‍ വന്‍തോതില്‍ ഡീസല്‍ സാന്നിധ്യം. എസ്.എച്ച് കോണ്‍വെന്‍റിലെ കിണറിനുള്ളില്‍ തീപിടിച്ചു. ഇക്കഴിഞ്ഞ ദിവസംരാവിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് തീയാളിയത്. ഞായറാഴ്ച പുലര്‍ച്ചെ ഫാത്തിമ മാതാ ഫെറോനാ പള്ളിക്ക് സമീപം ഡീസല്‍ ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. ടാങ്കറില്‍നിന്നും കിനിഞ്ഞിറങ്ങിയ ഡീസല്‍ താഴെ ഭാഗത്തുള്ള കിണറുകളിലേക്ക് എത്തുകയായിരുന്നു. എസ്.എച്ച് കോണ്‍വെന്‍റിന്‍റെ കിണറില്‍ തീപിടിത്തമുണ്ടായതോടെ സമീപവാസികളും കിണറുകളില്‍ പരിശോധന നടത്തി. പരിസരത്തുള്ള ബിജു വിലങ്ങുതടത്തിലിന്‍റെ വീട്ടിലെ കിണറിലും ഡീസല്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്നര മീറ്ററോളം ആഴത്തില്‍ കിണറില്‍ ഡീസലിന്‍റെ സാന്നിധ്യമുണ്ട്. പെരിന്തല്‍മണ്ണയില്‍നിന്ന് ഫയര്‍ ഫോഴ്സെത്തി സ്ഥിതിഗതി വിലയിരുത്തി.
ഡീസല്‍ ടാങ്കര്‍ കമ്പനി അധികൃതരെത്തി കിണര്‍ വറ്റിച്ച് ഡീസല്‍ പമ്പ് ചെയ്ത് കൊണ്ടുപോയി. ഇനി കിണര്‍ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ വെള്ളം ധാരാളംതവണ പമ്പ് ചെയ്ത് ഒഴിവാക്കേണ്ടിവരും. മഴപെയ്താല്‍ സമീപ പ്രദേശങ്ങളിലെ മറ്റ് കിണറുകളിലേക്കും ഡീസലിന്‍റെ അംശം എത്താന്‍ സാധ്യത ഏറെയാണ