മലപ്പുറം : ടാങ്കര്‍ ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് പരിയാപുരത്തെ കിണറുകളില്‍ കലര്‍ന്ന ഡീസല്‍ കത്തിച്ചുകളയുന്നു. സേക്രഡ് ഹാര്‍ട്ട് കോണ്‍വന്‍റ് വളപ്പിലെ കിണറിലെ ഡീസല്‍ കത്തിച്ചുകളഞ്ഞു. ഒരു വീട്ടിലെ കിണറിലേത് പമ്പുചെയ്തു കളഞ്ഞു.
എഡിഎം എന്‍.എം.മെഹറലിയുടെ നേതൃത്വത്തില്‍ ഇന്നലെച്ചേര്‍ന്ന അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ കത്തിച്ചുകളയാന്‍ തീരുമാനമെടുത്തത്. ഫയര്‍ഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് കത്തിച്ചുകളയുന്നത്. ഓഗസ്റ്റ് 20ന് പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണ് പരിയാപുരത്തെ കിണറുകളില്‍ ഡീസല്‍ കലര്‍ന്നത്. നിലവില്‍ പരിസരത്തെ ആറ് കിണറുകളിലും മൂന്ന് കുഴല്‍ക്കിണറുകളിലും ഡീസലിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ടാങ്കര്‍ മറിഞ്ഞതിന്‍റെ പിറ്റേന്നു തന്നെ ഉറവവഴി അടുത്തുള വീടുകളിലെ കിണറ്റില്‍ ഡീസല്‍ എത്തി. പലതവണ വെള്ളം നീക്കം ചെയ്തിട്ടും കിണറ്റിലെ ഡീസല്‍ സാന്ദ്രത കുറഞ്ഞിരുന്നില്ല.