ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് നേരേയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. കൂടാതെ റോ മേധാവി സാമന്ത് ഗോയല്‍, ജമ്മു കാശ്മീര്‍ ലഫ്ടനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുമായി അമിത് ഷാ ഇന്നും കൂടിക്കാഴ്ച നടത്തും.
അടുത്തിടെയായി കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികെയാണ്. മേയ് ഒന്ന് മുതല്‍ ഇങ്ങോട്ട് മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ട് പേരാണ് താഴ്വരയില് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടത്.
ഇന്നലെ കുല്‍ഗാമില്‍ രാജസ്ഥാന് സ്വദേശിയായ ബാങ്ക് മാനേജര്‍ ഭീകരന്റെ വെടിയേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഹിന്ദു അദ്ധ്യാപികയും കഴിഞ്ഞ മാസം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സമാന രീതിയില്‍ തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ വച്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു.കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ഭയപ്പെടുത്താനും അട്ടിമറിക്കാനുമുള്ള പാകിസ്ഥാന് ഗൂഢാലോചനയാണ് താഴ്വരയില് അടുത്തിടെ നടന്ന കൊലപാതകങ്ങളെന്ന് ജമ്മു കശ്മീര്‍ ബിജെപി അദ്ധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.നിരന്തരമായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ തങ്ങള്‍ കൂട്ടമായി താഴ്വര വിട്ടുപോകുമെന്ന് ഇന്നലെ കാശ്മീരി പണ്ഡിറ്റുകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ സമുദായ അംഗങ്ങളെ പൊലീസ് അവരുടെ ക്യാമ്പുകളില്‍ തടഞ്ഞുവച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി
